സഞ്ചാരികൾക്ക് സമ്മർ പാസുമായി അബുദാബി; ആസ്വദിക്കാം, മരുഭൂമിയിലെ വേറിട്ട വേനൽക്കാലം

abu-dhabi-city
അബുദാബി നഗരം. Photo credit : Marianna Ianovska / Shutterstock.com
SHARE

അബുദാബി∙ മരുഭൂമിയിലെ വേനൽക്കാലത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് അബുദാബി എന്നീ മൂന്നു തീം പാർക്കുകളിലേക്കും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്ന സമ്മർ പാസാണ് പുറത്തിറക്കിയത്.

ferrari-world-zip-line
ഫെറാറി വേൾഡിലെ സീപ് ലൈൻ.

സമ്മർ ലൈക്ക് യു മീൻ ഇറ്റ് എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്നിലൂടെ ആഗോള വിനോദ സഞ്ചാരികളെ യുഎഇ തലസ്ഥാന എമിറേറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

yas-water-world
യാസ് വാട്ടർവേൾഡ് അബുദാബിയുടെ ആകാശദൃശ്യം.

അബുദാബിയിൽ പുതുതായി തുറന്ന നാഷനൽ അക്വേറിയത്തിലെ സ്രാവുകൾക്കൊപ്പം നീന്തൽ, അൽഐനിലെ മൃഗശാലയിൽ ജിറാഫിനൊപ്പം പ്രഭാത സവാരി, സിംഹത്തിനൊപ്പം അത്താഴം, ലൂവ്റ് അബുദാബിയിലെ യോഗ തുടങ്ങി സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമേകുന്ന പദ്ധതികളാണ് സമ്മർപാസിലുള്ളത്.

abu-dhabi-national-aquarium
അബുദാബി നാഷനൽ അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രം: വാം.

യുഎഇയുടെ ചരിത്രമറിയിക്കുന്ന ഖസർ അൽഹൊസൻ, പ്രസിഡൻഷ്യൽ പാലസ്, വാഹത് അൽ കരാമ, ഖസർ അൽ വതൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ജബൽ ഹഫീത് തുടങ്ങി എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാനും സാധിക്കും. 

sheikh-zayed-grand-mosque
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.

കാത്തിരിക്കുന്നു സമ്മാനങ്ങൾ 

വിവിധ ഷോപ്പിങ് മാളുകളിൽ വേനൽക്കാല പ്രമോഷൻ പദ്ധതികളിൽ പങ്കെടുത്ത് കൈനിറയെ സമ്മാനം നേടാനും സന്ദർശകർക്ക് അവസരമുണ്ട്.

louvre-abu-dhabi
ലൂവ്റ് അബുദാബി. ചിത്രം: വാം.

ഗതാഗതത്തിന് യാസ് എക്സ്പ്രസ്, അബുദാബി ബസ് എന്നിവ ഉപയോഗപ്പെടുത്താമെന്ന്  അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ ഗെസിരി പറഞ്ഞു.

al-ain-zoo
അൽഐനിലെ മൃഗശാലയിൽ സന്ദർശകർ ജിറാഫിനൊപ്പം. ചിത്രം: വാം.

വേനൽക്കാലത്ത് വീടുകളിൽ ഒതുങ്ങുന്ന ജനങ്ങളെയും സമ്മർ പാസിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ആകർഷിക്കാമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

presidential-palace-qasr-al-watan
അബുദാബി പ്രസിഡൻഷ്യൽ പാലസ് ദീപാലങ്കാരങ്ങളോടെ. ചിത്രം: വാം.

മരുഭൂമിയുടെ വന്യതയിലേക്കും സന്ദർശകരെകൂട്ടിക്കൊണ്ടുപോകും.അബുദാബിയുടെ മനോഹാരിത ക്യാംപെയ്നിലൂടെ അടുത്തറിയാമെന്നും അധികൃതർ അറിയിച്ചു.

കുറഞ്ഞ നിരക്കുമായി ഹോട്ടലുകൾ 

വേനൽക്കാല പദ്ധതികളിലൂടെ വിനോദ സഞ്ചാരികൾ അബുദാബിയിലെത്തുമ്പോൾ എമിറേറ്റിലെ ഹോട്ടലുകളും സജീവമാകും.

atm-dubai
അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നിന്നും. ചിത്രം: വാം.

തിരക്കുള്ള സമയത്തെക്കാൾ 30% കുറഞ്ഞ നിരക്കിലാണ് സമ്മർപാസിൽ ഹോട്ടൽ താമസമൊരുക്കുന്നത്. ഇതും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വഴിയൊരുങ്ങും.

zoo
അൽഐനിലെ മൃഗശാലയിൽ നിന്നുള്ള കാഴ്ച. ചിത്രം: വാം.

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പുറത്തിറക്കിയ ട്രാവൽ പാസ് നിരക്ക് ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ വിശദീകരിക്കുമെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അറിയിച്ചു.

national-aquarium
അബുദാബി നാഷനൽ അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രം: വാം.
yas
യാസ് വാട്ടർവേൾഡ് അബുദാബിയിലെ വാട്ടർറൈഡുകളിൽ കളിക്കുന്ന കുട്ടികൾ. ചിത്രം: ട്വിറ്റർ.
warner-bros-world
വാർണർ ബ്രോസ് വേൾഡിൽ നിന്നുള്ള ദൃശ്യങ്ങൾ. ചിത്രം: ട്വിറ്റർ.
ferrari
ഫെറാറി വേൾഡിലെ റൈഡുകൾ ആസ്വദിക്കുന്നവർ. ചിത്രം: ട്വിറ്റർ.
presidential-palace
അബുദാബി പ്രസിഡൻഷ്യൽ പാലസ്. ചിത്രം: വാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS