ADVERTISEMENT

ദോഹ∙തിരുവനന്തപുരം-ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ നടപടി സീകരിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേഴ്‌സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിഖ്) കേന്ദ്ര  വിദേശകാര്യ സഹമന്ത്രി വി.മുരളിധരനു നിവേദനം നല്‍കി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു മന്ത്രി. ഇന്റര്‍നാഷണല്‍ ലേബര്‍  ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തൗഫിഖ് ഭാരവാഹികള്‍ നിവേദനം നല്‍കിയത്. 

 

തൗഫിഖ് ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടുംതറയില്‍, അഡൈ്വസര്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, വിനോദ് പി. ബാലന്‍ (സി.ഇ.ടി.എ.എ.കു), ജയപാല്‍ (ഇന്‍കാസ്, തിരുവനന്തപുരം), റിജോ ജോയ് (അടൂര്‍ അസോസിയേഷന്‍), സിറാജുദീന്‍ ഇബ്രാഹിം റാവൂത്താര്‍  (കായംകുളം എംഎസ്എം കോളജ് അലുംനി) എന്നിവരാണു നിവേദന സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com