ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഖത്തര്‍ സര്‍ക്കാരുമായി സംസാരിച്ച് വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അല്‍ വക്രയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കിയത്. 

muraleedharan-doha-fishermen-2
കേന്ദ്രമന്ത്രി മത്സ്യതൊഴിലാളികള്‍ക്കൊപ്പം.

 

ഡീസല്‍ നിരക്കില്‍ സബ്സിഡി അനുവദിക്കുക, മീനിന്റെ വില സ്ഥിരപ്പെടുത്താത്തിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, കടലിലേയ്ക്കുള്ള യാത്രാ ബുദ്ധിമുട്ടുകള്‍, ബാങ്ക് അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങള്‍, ഖത്തറില്‍ നിന്ന് മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേയ്ക്ക് മീന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യതൊഴിലാളികള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചത്.

 

കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍, കേന്ദ്രവിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപുല്‍, എംബസി കോണ്‍സുലര്‍-കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി എസ്.സേവ്യര്‍ ധനരാജ് എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com