ADVERTISEMENT

ഷാർജ∙ അൽ താവുൻ ഏരിയയിൽ 15 വയസുകാരനെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ റസിഡൻഷ്യൽ കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്നാണു സിറിയൻ ബാലൻ വീണത്. പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നു കൗമാരക്കാരൻ ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.  

കുടുംബാംഗങ്ങളോടു ജീവിതം ആസ്വദിക്കൂ എന്നു പറഞ്ഞു  കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച ശേഷമായിരുന്നു കടുംകൈ ചെയ്തത്.    ഫ്ലാറ്റിന്റെ ബാൽക്കണി വഴിയാണു കൗമാരക്കാരൻ താഴേക്കു ചാടിയതെന്നു  ബുഹൈറ പൊലീസ് പറഞ്ഞു.  സംഭവം കണ്ട ആളുകൾ ഒാടിക്കൂടി ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

പിതാവുമായുള്ള വഴക്കിനൊടുവിൽ...

രാത്രി വൈകിയും കൂട്ടുകാരോടൊപ്പം സമയം ചെലവഴിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ കൗമാരക്കാരൻ പിതാവുമായി വഴക്കിട്ടതായാണു റിപ്പോർട്ട്. പിന്നീട് അസ്വസ്ഥനായി അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നു ചാടി മരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും കൗമാരക്കാരൻ വൈകിയായിരുന്നു വീട്ടിലെത്തിയിരുന്നത്.

അവധിക്കു ശേഷം സ്കൂൾ തുറന്നിട്ടും ഇതാവർത്തിച്ചതിനാല്‍ പിതാവ് വഴക്കു പറഞ്ഞിരുന്നു. പുലർച്ചെ രണ്ടിനായിരുന്നു പൊലീസിൽ വിവരം ലഭിച്ചത്. ഉടൻ പൊലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി. ഗുരുതര പരുക്കേറ്റ കൗമാരക്കാരനെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കു മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com