നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ചു; സൗദിയിൽ ഒൻപത് പേർക്ക് പിഴ

violation-saudi-environmental-laws
SHARE

അബഹ ∙ നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ച ഒമ്പതു വിദേശികൾക്ക് പിഴ ചുമത്തി. ആറു പാക്ക് സ്വദേശികൾ, രണ്ട് യെമൻ സ്വദേശികൾ, ഒരു ഈജിപ്തുകാരൻ എന്നിവർക്കാണ് പിഴ ചുമത്തിയത്.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ തീ കത്തിക്കുന്നവർക്ക് 3,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു. 

പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റു മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA