ജിദ്ദ ∙ ജിദ്ദയിലെ മാജിദ് പാർക്ക് നടപ്പാത വികസന പദ്ധതി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി രാജകുമാരൻ ഉദ്ഘാടനം ചെയ്തു. വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് പ്രിൻസ് മാജിദ് പാർക്ക് നടപ്പാത വികസന പദ്ധതി നടപ്പാക്കിയതെന്ന് ജിദ്ദ നഗരസഭ അറിയിച്ചു.
ജിദ്ദ മേയർ സാലിഹ് അൽ തുർക്കിയും സർക്കാർ വകുപ്പ് മേധാവികളും നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ജിദ്ദ സീസൺ പരിപാടിയോടനുബന്ധിച്ച് ആകെ 1,30,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് എട്ടു കോടി റിയാൽ ചെലവഴിച്ചാണ് വികസന പദ്ധതി നടപ്പാക്കിയത്.