അമീറിന് ഇറാനിൽ ഊഷ്മള വരവേൽപ്പ്; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

iran
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും കൂടിക്കാഴ്ചയിൽ.
SHARE

ദോഹ ∙ വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും കൂടിക്കാഴ്ച നടത്തി.

ടെഹ്‌റാനിലെ റിപ്പബ്ലിക്കൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ടൂറിസം, നിക്ഷേപം, ഗതാഗതം, കമ്യൂണിക്കേഷൻ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇതിനു പുറമെ മേഖലയിലെ പുതിയ സംഭവ വികാസങ്ങളും രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു.

അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിൻ, ഊർജമന്ത്രി അലി അക്ബർ മെഹ്രാബിൻ, റോഡ്‌സ്-സിറ്റീസ് ബിൽഡിങ് മന്ത്രി റോസ്റ്റാം ഖാസ്മി, വ്യവസായ മന്ത്രി റെസ ഫത്മി എന്നിവരും പങ്കെടുത്തു.

ഇറാൻ പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഇറാനിലെത്തിയ അമീറിന് ടെഹ്‌റാനിലെ റിപ്പബ്ലിക്കൻ പാലസിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മെഹ്രാബാദ് വിമാനത്താവളത്തിൽ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബെർ, മന്ത്രിമാർ, ഖത്തറിലെ ഇറാനിയൻ സ്ഥാനപതി, ഇറാനിലെ ഖത്തർ സ്ഥാനപതി, എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് അമീറിനെ സ്വീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA