പഞ്ചസാര കയറ്റുമതിയുടെ മറവിൽ കൊക്കെയ്ൻ കടത്ത്; ശ്രമം തകർത്ത് ദുബായ് പൊലീസ്

dubai-police-pic
SHARE

ദൂബായ്∙ പഞ്ചസാര കയറ്റുമതിയുടെ മറവിൽ തെക്കേ അമേരിക്കയിൽനിന്നു യൂറോപ്പിലേക്ക് കൊക്കെയ്ൻ കടത്തുന്ന കുറ്റവാളിസംഘത്തെ ദുബായ് പൊലീസും ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിലെ നിയമ നിർവഹണ ഏജൻസികളും ചേർന്നു പിടികൂടി. 

കാനെ എ സുക്രെ(Canne à Sucre) എന്നു പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇൗ മാസം 5 ന് ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ സംഘത്തിലെ ഒരു പ്രധാനിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു ലഹരിമരുന്നു കടത്തിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് കൊളംബിയയിൽനിന്നു ഫ്രാൻസിലെ ലെ ഹാവ്രെ തുറമുഖം വഴി കടത്തിയ, കൊക്കെയ്ൻ കലർന്ന 22 ടൺ പഞ്ചസാര പിടിച്ചെടുക്കുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും  ചെയ്തു.

ഇൻസ്‌പെക്ടർ ജനറലും ഫ്രാൻസിലെ ആന്റി നർകോട്ടിക്‌സ് ഡയറക്‌ടറുമായ സ്റ്റെഫാനി ചെർബോണിയർ, ദുബായ് പൊലീസിന്റെ പ്രഫഷണലിസത്തെയും കാര്യക്ഷമതയെയും പ്രശംസിച്ചു. ഫ്രാൻസ്, സ്പെയിൻ, കൊളംബിയ, ദുബായ് എന്നിവിടങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ തമ്മിലുള്ള മികച്ച ആശയവിനിമയവും ഐക്യവുമാണ് ഓപറേഷന്റെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അതിനുള്ള സംയുക്തനീക്കങ്ങളെ നയിക്കുന്നതിനും ദുബായ് പൊലീസും രാജ്യാന്തര നിയമപാലക ഏജൻസികളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ മറ്റൊരു നേട്ടമാണ്  'കാൻ എ സുക്രേ' എന്നു ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. മികച്ച പിന്തുണയും രാജ്യത്തിന്റെ വിവേകപൂർണമായ നേതൃത്വവുമാണ് ഓപ്പറേഷന്റെ വിജയത്തിനു കാരണമെന്നും അൽ മര്‍റി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA