മലപ്പുറം ∙ ജനങ്ങളുടെ ക്ഷേമം എന്നത് രാജ്യഭരണത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും യുഎഇയെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്ത നേതാവായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അനുസ്മരിച്ചു. നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണ്.
ഇന്ത്യ-യുഎഇ നയതന്ത്രബന്ധം ആശാവഹമായ തലത്തിലേക്ക് ഉയർന്നത് ഷെയ്ഖ് ഖലീഫയുടെ ഭരണകാലത്താണ്. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിൽ യുഎഇയ്ക്കും അൽ നഹ്യാൻ കുടുംബത്തിനും പ്രവാസികൾക്കും ഉണ്ടായിട്ടുള്ള ദുഖത്തിൽ പങ്കുചേരുന്നതായും ഖലീലുൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.