ADVERTISEMENT

ജിദ്ദ∙ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ  വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നത്തെ കുറിച്ച് ഇന്ത്യൻ സ്കൂൾ പേരന്‍റ്സ് ഫോറം (ഇസ്പാഫ്) ഭാരവാഹികൾ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തു. പ്രസിഡന്‍റ് ഡോ. മുഹമ്മദ്‌ ഫൈസലിന്‍റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാൻ, കമ്മിറ്റി അംഗങ്ങളായ ജസീം അബു മുഹമ്മദ്‌, ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസ്സൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പരിഹാരത്തിനു സ്കൂൾ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികളും ആവശ്യപ്പട്ടു. സ്കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.

നിലവിൽ ഒൻപതു മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ യാത്രാ സൗകര്യം ലഭ്യമാക്കിയെന്നും കെ.ജി. വിദ്യാർഥികൾക്ക് അടുത്ത മൂന്നാഴ്ചക്കുള്ളിൽ യാത്രാ സൗകര്യം ഒരുക്കുമെന്നും അവർ അറിയിച്ചു.

ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള യാത്രാസൗകര്യം വേനലവധിക്ക് ശേഷമായിരിക്കും.

വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അതിന്‍റെ പരിഹാര നടപടികൾ കൂടിയാലോചിക്കാനും വരും നാളുകളിൽ കൂടിക്കാഴ്ചകൾ തുടർന്നും നടത്താൻ വേണ്ടിയുള്ള ഇസ്പാഫിന്‍റെ നിർദേശം മാനേജ്മെന്‍റ് കമ്മിറ്റി അംഗീകരിച്ചു.

അധ്യാപകരിൽ ശരിയായ യോഗ്യത ഉള്ളവരുടെ കുറവും കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസിൽ കണ്ടുവരുന്ന പ്രശ്നങ്ങളും മാനേജ്മെന്‍റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഈ വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽ ഏറ്റെടുത്തു നടപ്പാക്കും എന്നും അറിയിച്ചു. 

ചർച്ചയിൽ പ്രസിഡന്‍റിന് പുറമെ ഇസ്പാഫിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസ്‌ലിൻ, ജാഫർ ഖാൻ, റഫീഖ് പെരൂൾ, അഹമ്മദ് യൂനുസ്, മുഹമ്മദ്‌ ബൈജു, സലാഹ് കാരാടൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com