ഗോൾഡ് ലൈനിൽ ഇന്ന് സർവീസില്ല; ബദലായി മെട്രോ ലിങ്ക് ബസുകൾ

bus
മെട്രോ ലിങ്ക് ബസ്‌.
SHARE

ദോഹ ∙ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ ഇന്ന് സർവീസ് ഇല്ല. യാത്രക്കാർക്കായി ബദൽ സംവിധാനം ഏർപ്പെടുത്തും. മെട്രോ ശൃംഖലയിലെ നവീകരണ ജോലികളെ തുടർന്നാണിത്.

ട്രെയിനിന് പകരമായി യാത്രക്കാർക്ക് അൽ അസീസിയ മുതൽ റാസ് ബു അബൗദ് വരെ ഓരോ 5 മിനിറ്റ് ഇടവേളയിലും മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും. അതേസമയം സൂഖ് വാഖിഫിൽ ബസ് നിർത്തില്ല. അൽ സദ്ദിനും ബിൻ മഹ്‌മൂദിനും ഇടയിൽ ഓരോ 10 മിനിറ്റിലും ബസുണ്ടാകും.

ട്രാൻസ്ഫർ സർവീസുകൾക്കായി അൽ സദ്ദ് മെട്രോ സ്‌റ്റേഷൻ ആണ് ഉപയോഗിക്കുക.  മെട്രോ ലിങ്ക് റൂട്ടുകൾ സാധാരണ പോലെ പ്രവർത്തിക്കും. മെട്രോ ലിങ്ക് റൂട്ട് എം316 റാസ് ബു അബൗദ് എൻട്രൻസ് 2 വിൽ നിന്നായിരിക്കും സർവീസ് നടത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA