ADVERTISEMENT
ജിദ്ദ∙ ജോലിക്കിടെ കാലിനു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന നിലമ്പൂർ വല്ലപ്പുഴ ഇയ്യമടയിൽ കോട്ട അബ്ദുൽ അസീസ് എന്ന ചെറിയുടെ കുടുംബ സംരക്ഷണ സഹായ നിധിയിലേക്ക് ജിദ്ദ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ " സ്വാൻ " ധന സഹായം കൈമാറി.നിലമ്പൂരിൽ  നടന്ന ചടങ്ങിൽ സ്വാൻ പ്രസിഡന്റ് ഹംസ നിലമ്പൂരിന്റെയും സെക്രട്ടറി സൈഫുദ്ദീൻ വാഴയിലിന്റെയും നേതൃത്വത്തിൽ കുടുബ സഹായ കമ്മിറ്റി പ്രസിഡന്റും നിലമ്പൂർ മുനിസിപ്പൽ ചെയർമാനുമായ മാട്ടുമ്മൽ സലീമിനു സഹായം കൈമാറി. അനസ് അത്തിമണ്ണിൽ, അമീൻ ഇസ്‌ലാഹി, സൈനുൽ ആബിദ് ചന്തക്കുന്ന് എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com