ADVERTISEMENT

അബുദാബി ∙  യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 369 പേർക്ക് കോവിഡ് ബാധിച്ചതായും 250 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കോവിഡ് ബാധിച്ചുള്ള മരണം രണ്ടുമാസത്തിലേറെയായി റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ആകെ രോഗികൾ: 901,809. രോഗമുക്തി നേടിയവർ ആകെ:8,85,537. ആകെ മരണം 2,302. ചികിത്സയിലുള്ളവർ: 13,970. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

 

 2,27,280  ആർടി പിസിആർ പരിശോധനകൾ കൂടി 

 

രാജ്യത്ത് 2,27,280  ആർടി–പിസിആർ പരിശോധനകൾ കൂടി നടത്തിയയതായി  അധികൃതർ  അറിയിച്ചു.  കോവിഡ് കുറഞ്ഞു വരുന്നുണ്ടെങ്കിലും, ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. 

 

ദോഹ∙ ഖത്തറില്‍ വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കുള്‍പ്പെടെ 123 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 89 പേര്‍ക്ക് രോഗമുക്തി.

1,047 പേരാണ് നിലവിലെ കോവിഡ് പോസിറ്റീവുകാര്‍. 29 പേര്‍ ആശുപത്രികളിലാണ്. 677 പേരാണ് ഇതുവരെ മരണമടഞ്ഞത്.

 

ജിദ്ദ ∙ സൗദിയിൽ 559 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,58,361 ആയി. 210 പേർ രോഗ മുക്തരായി. പൂർണമായും രോഗം ഭേദമായവരുടെ എണ്ണം 7,43,309. പുതുതായി ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 9,111 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com