ADVERTISEMENT

അബുദാബി∙ യുഎഇയെ ജനാധിപത്യത്തിലേക്ക് നയിച്ച പ്രസിഡന്റായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ മൂന്നിന് യുഎഇ പ്രസിഡന്റായി അധികാരമേറ്റ് ഒരു വർഷം പൂർത്തിയായ ശേഷം 2005 ഡിസംബർ ഒന്നിനായിരുന്നു രാജ്യം ജനാധിപത്യത്തിലേക്കു കടക്കുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്.

 

ഫെഡറൽ നാഷനൽ കൗൺസിലിലെ 40 അംഗങ്ങളിൽ 20 േപരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഷെയ്ഖ് ഖലീഫ ലോക രാജ്യങ്ങളുടെ കയ്യടി നേടിയത്. 2006 ഡിസംബറിൽ ആദ്യ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. അതതു എമിറ്ററിലെ ഇലക്ട്രൽ കോളജിലൂടെ 20 അംഗങ്ങളെ തിരഞ്ഞെടുത്ത് എഫ്എൻസിയിലേക്ക് അയയ്ക്കുകയായിരുന്നു.

 

ശേഷിച്ച 20 പേർ നാമനിർദേശത്തിലൂടെ എഫ്എൻസിയിലെത്തി. നേരത്തെ വിവിധ എമിറേറ്റിലെ 7 ഭരണാധികാരികൾ നാമനിർദേശം ചെയ്യുന്ന 40 പേരായിരുന്നു ഭരണകാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. തുടർന്ന് 2011, 2015, 2019 വർഷങ്ങളിലും തിരഞ്ഞെടുപ്പ് നടന്നു. ഏറ്റവും ഒടുവിൽ 2019ലെ തിരഞ്ഞെടുപ്പിൽ 50% (20 സീറ്റ്) വനിതകൾക്ക് സംവരണം ചെയ്തും ചരിത്രം സൃഷ്ടിച്ചു. ഗൾഫ് മേഖലയിൽ വനിതാ ശാക്തീകരണത്തിന് ഇത്രയേറെ പ്രധാന്യം നൽകുന്ന മറ്റൊരു രാജ്യമില്ല.

 

അബുദാബി, ദുബായ് എമിറേറ്റുകൾക്ക് 8 സീറ്റ് വീതവും ഷാർജ, റാസൽഖൈമ 6 വീതവും, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകൾക്ക് 4 വീതവും സീറ്റുകളാണ് അനുവദിച്ചത്. സമസ്ത മേഖലകളിലും യുഎഇ പുതുയുഗ പിറവിയിലേക്കു നയിച്ച ഷെയ്ഖ് ഖലീഫയെ നാലു തവണ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഷെയ്ഖ് ഖലീഫയുടെ സ്ഥാനാരോഹണദിന സ്മരണാർഥമാണ് നവംബർ 3ന് യുഎഇ പതാക ദിനമായി ആചരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com