ADVERTISEMENT

ദുബായ് ∙ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. ഓരോ യാത്രയിലും ജനങ്ങളുമായി നേരിൽ സംസാരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. അതത് മേഖലകൾക്ക് അനുയോജ്യമായ പദ്ധതികൾക്കു നേരിട്ടു രൂപം നൽകുകയും ചെയ്തിരുന്നു. വിശ്രമമില്ലാത്ത യാത്രകളിലൂടെ നാടിനെയും ജനങ്ങളെയും അടുത്തറിയുന്നതായിരുന്നു പിതാവ് ഷെയ്ഖ് സായിദിന്റെയും രീതി.

 

എണ്ണയുടെ സമൃദ്ധി ദീർഘദൃഷ്ടിയോടെ ഉപയോഗപ്പെടുത്തിയതിനൊപ്പം പാരമ്പര്യേതര ഊർജ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സൗരോർജ പദ്ധതികളിൽ ലോകത്തിന്റെ മുൻനിരയിലാണ് ഇന്ന് യുഎഇ. വിദ്യാഭ്യാസ, ചികിത്സാ, നിർമാണ മേഖലകളിലടക്കം വൻ അവസരങ്ങൾ ഇന്ത്യക്കാർക്കാണ് ഏറ്റവും ഗുണകരമായത്. ഇന്നും യുഎഇയുടെ ഏറ്റവും വിശ്വസ്ത രാജ്യമാണ് ഇന്ത്യ.

 

ബഹിരാകാശ പദ്ധതികളിലേക്ക് ഉൾപ്പെടെ വളരുകയാണ് ഈ ആത്മബന്ധം. ഷെയ്ഖ് ഖലീഫ നടപ്പാക്കിയ ഹരിതവത്ക്കരണ പദ്ധതികളും ലോകത്തിനു  മാതൃകയാണ്.  കാടുംമേടും  ജലസമ്പത്തും  കാർഷിക വളർച്ചയുമെല്ലാമാണ്  രാഷ്ട്രം എന്ന സങ്കൽപത്തെ  യാഥാർഥ്യമാക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com