കുവൈത്തിൽ വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്തിൽ വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. ഷുവൈഖ്, സബഹാൻ, ജഹ്റ, ഉമ്മുൽ ഹൈമാൻ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.
സ്വദേശി സ്പോൺസറുടെ സാന്നിധ്യത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള പരിശോധനയ്ക്കായിരിക്കും രാവിലെ 8 മുതൽ ഒരു മണിവരെ മുൻഗണന. തിരക്ക് കുറയ്ക്കുന്നതിനും സേവനം സുഗമമാക്കുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്ത് കൃത്യസമയത്ത് പരിശോധന കേന്ദ്രങ്ങളിൽ എത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.