ADVERTISEMENT

ദുബായ് ∙ യുഎഇ പ്രസിഡന്റായി നിയമിതനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജീവിത നാൾവഴികൾ, പ്രധാന നാഴികക്കല്ലുകൾ.

∙ 1961 മാർച്ച് 11ന് രാഷ്ട്രപിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഫാത്തിമ ബിന്ത് മുബാറക് അൽ ഖത്ബിയുടെയും മൂന്നാമത്തെ മകനായി അൽഐനിൽ ജനിച്ചു.

∙1961-71: മൊറോക്കോയിലെ റബാത് റോയൽ അക്കാദമിയിൽ വിദ്യാഭ്യാസം

∙1971-77: അൽഐൻ, അബുദാബി സ്കൂളുകളിലായി പഠനം

∙1978- സ്കോട്ട്ലൻഡിലെ ഗോഡോൺസ്ടൺ ഇന്റർനാഷനൽ സ്കൂളിൽ പഠനം

∙ 1979- യുകെയിൽ സാൻഡസ്റ്റ് റോയൽ മിലിറ്ററി അക്കാദമിയിൽ നിന്ന് ബിരുദം

∙ 1990- യുഎഇ സൈന്യത്തിൽ വ്യോമസേനയിൽ. സുരക്ഷാ വിഷയങ്ങളിൽ അമേരിക്കയുമായുള്ള സഹകരണത്തിലെ മുഖ്യകണ്ണിയായി

∙ 1993- യുഎഇ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായി

∙ 2003- അബുദാബിയുടെ ഉപ കിരീടാവകാശിയായി

∙ 2004- പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ വേർപാടോടെ സഹോദരൻ ഷെയ്ഖ് ഖലീഫ യുഎഇ പ്രസിഡന്റും അബുദാബി കിരീടാവകാശിയും ആയതിനെ തുടർന്ന് ഷെയ്ഖ് മുഹമ്മദ് അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യുട്ടിവ് കൗൺസിലിന്റെ ചെയർമാനുമായി പൊതുരംഗത്ത് സജീവമായി.

∙ 2004- എമിറേറ്റ്സ് നാഷനൽ ഐഡന്റിറ്റി അതോറിറ്റിയുടെ ചെയർമാനായി.

∙ 2005- യുഎഇ സൈന്യത്തിന്റെ ഉപ സർവസൈന്യാധിപനായി

∙ 2007- സുസ്ഥിര വികസനത്തിനും പരിസ്ഥിതി സൗഹാർദ്ദ നടപടികൾക്കും യുഎൻ പ്രശംസ

∙ 2007- അബുദാബി ഹെൽത്ത് സർവീസസിൽ സമഗ്ര അഴിച്ചുപണിക്ക് നേതൃത്വം നൽകി

∙ 2008- സായിദ് ഫ്യൂച്ചർ എനർജി പ്രൈസ് സ്ഥാപനത്തെക്കുറിച്ച് പ്രഖ്യാപനം

∙ 2008- രാജ്യത്ത് ബയോമെട്രിക് ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ നടപ്പാക്കി

∙ 2014- ഷെയ്ഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ പൊതുരംഗത്ത് നിന്ന് മാറി നിന്നു തുടങ്ങിയതോടെ ഭരണത്തിന്റെ മേൽനോട്ടം ആരംഭിച്ചു

∙ 2016- ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു

∙ 2019- മാർപാപ്പയുടെ ചരിത്രപ്രസിദ്ധമായ യുഎഇ സന്ദർശനം, ഏബ്രഹാം ഉടമ്പടി ഒപ്പുവയ്ക്കൽ

∙ 2019- സഹിഷ്ണുതാ സന്ദേശത്തിന്റെ പ്രചാരണാർഥം ലോകപര്യടനം

∙ 2019- ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം മാഗസിന്റെ പ്രഖ്യാപനം

∙ 2019- നിർമിത ബുദ്ധിക്കായി ലോകത്തെ ആദ്യ സർവകലാശാല തുടങ്ങുമെന്ന പ്രഖ്യാപനം, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

∙ 2020- ബറാക്ക ആണവ വൈദ്യുത കേന്ദ്രത്തിന്റെ ആദ്യ റിയാക്ടർ ഉദ്ഘാടനം

∙ 2020- കോവിഡിനെതിരെ രാജ്യത്തെ മുഴുവൻ നിവാസികൾക്കും വാക്സീൻ

∙ 2020- ഇസ്രയേലുമായി ഉഭയകക്ഷി ധാരണ

∙ 2022- ഏപ്രിൽ 24-ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവച്ചതിൽ നിർണായക പങ്കുവഹിച്ചു. മേയ് ഒന്നിന് അത് നിലവിൽ വന്നു.

∙ 2022- മേയ് 14- ഷെയ്ഖ് ഖലീഫയുടെ വിയോഗത്തോടെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com