ADVERTISEMENT

അബൂദാബി ∙  ഉപയോഗിച്ച വസ്ത്രങ്ങൾ ഉപകാരപ്രദമാക്കാൻ വാതിൽപ്പടിയിൽ ഇനി അവരെത്തും. ഒറ്റ ഫോൺ വിളിയിൽ സന്നദ്ധ സേവകർ വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് പുത്തനുടുപ്പാക്കി എത്തിക്കും.

'മലാബിസീ' (എന്റെ വസ്ത്രങ്ങൾ) പദ്ധതി സമൂഹത്തിൽ സഹജീവി സ്നേഹം വളർത്താനും നിർധനരെ സഹായിക്കാനുമുള്ളതാണ്. ഉപയോഗിച്ച വസ്ത്രങ്ങൾ കുടുംബങ്ങൾക്ക് ഒരു  ഭാരമാണെങ്കിൽ അതു ഉപകാരപ്പെടുന്നവർക്ക് നൽകൽ  ബാധ്യതയാണെന്ന് കാണിക്കുകയാണ് എൻവയോൺമെന്റ് ഫ്രണ്ട്സ് സൊസൈറ്റി പ്രവർത്തകർ.

ഒരു വിളിമതി, അവർ വീടുകൾക്കരികെ വാഹനവുമായെത്തി വസ്ത്രങ്ങൾ  ശേഖരിക്കും. നിർധനരും നിസ്സഹായരുമായ ജനങ്ങൾക്ക്  ഉപയോഗിച്ച വസ്ത്രങ്ങൾ ഉപകാരപ്രദമാക്കുന്നത് അങ്ങനെയാണ്. ആവശ്യത്തിലധികമുള്ള  വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് എത്തിക്കാൻ 24 മണിക്കൂറും സേവന നിരതരാണ് പരിസ്ഥിതി സ്നേഹികളുടെ ഈ  കൂട്ടായ്മ.

റമസാനിൽ ടൺ കണക്കിന് വസ്ത്രങ്ങളാണ്  പദ്ധതി വഴി സമാഹരിച്ചത്. വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് വസ്ത്രങ്ങൾ പുത്തനുടുപ്പുകളാക്കുന്നത്. അബൂദാബിയിലും അൽഐനിലും നടപ്പാക്കിയ പദ്ധതി വൈകാതെ എല്ലാ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന്‌ സംഘടനയുടെ ഡയറക്ടർ ഡോ. ഇബ്രാഹീം അലി മുഹമ്മദ്  പറഞ്ഞു. സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പർ: 054 4089805/O56-4404760/O56-2686655.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com