അര്‍ബുദ ബാധിതരായ കുട്ടികളെ കാണാന്‍ മെസ്സിയും സംഘവുമെത്തി

paris-saint-germain-players
മെസ്സിയും സംഘവും സിദ്രയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയ്‌ക്കൊപ്പം.
SHARE

ദോഹ ∙ സിദ്ര മെഡിസിനില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ബുദബാധിതരായ കുട്ടികളെ കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും എത്തി. സിദ്രയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപതോളം കുട്ടികളെ സന്ദര്‍ശിക്കാന്‍ മെസിയ്‌ക്കൊപ്പം സെര്‍ജിയോ റാമോസ്, പ്രിസ്‌നെല്‍ കിംപെംബേ, ഡാനിലോ പെറിര, ഇഡ്രിസ ഗുഐ എന്നിവരുമെത്തിയിരുന്നു. 

കുട്ടികളില്‍ മിക്കവരും ഫുട്‌ബോളിന്റെ ആരാധകരാണ്. ഇവർക്ക് സമ്മാനമായി പിഎസ്ജിയുടെ ജഴ്‌സിയും ടോയ് വൗച്ചറുകളും നല്‍കി അവര്‍ക്കൊപ്പം ചിത്രങ്ങളുമെടുത്ത ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. 

ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പിഎസ്ജിയുടെ പ്രീമിയം പങ്കാളികളില്‍ ഒന്നായ ഖത്തര്‍ നാഷനല്‍ ബാങ്ക് ആണ് സിദ്രയിലെ കുട്ടികള്‍ക്ക് മെസിയേയും സംഘത്തെയും സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയത്.

paris-saint-germain-players2
മെസ്സിയും സംഘവും സിദ്രയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികൾക്കൊപ്പം.

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വിഖ്യാത ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പാരിസ് സെയിന്റ് ജര്‍മന്‍ ടീമിന്റെ ഖത്തര്‍ പര്യടനത്തിന്റെ ഭാഗമായാണ് സിദ്ര മെഡിസിന്‍ സന്ദര്‍ശിച്ചത്.

English Summary: Paris Saint-Germain players visit pediatric cancer patients at Sidra Medicine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA