ADVERTISEMENT

ദുബായ് ∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് തുടരുന്നു. താപനില ഉയർന്നതോടെ രാവിലെ പത്തോടെ കടുത്ത ചൂട് അനുഭവപ്പെടുന്നു. ചിലയിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടാമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

മേയ് അവസാനത്തോടെയാണ് വേനൽ ശക്തമാകുക. ഇന്നു പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാണ്. മരുഭൂമിയിൽ നിന്നുള്ള മണൽ റോഡുകളിലേക്ക് അടിച്ചുകയറി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ പൊടിക്കാറ്റടിക്കുമ്പോൾ വാഹനത്തിന്റെ ഗ്ലാസിൽ വെള്ളം സ്പ്രേ ചെയ്തു കഴുകരുത്.

 

വെള്ളവും പൊടിയും കലർന്നു കാഴ്ച മറയും. ലെയ്ൻ മാറലും ഓവർടേക്കിങ്ങും പരമാവധി ഒഴിവാക്കണം. വേഗം കുറയ്ക്കുകയും മതിയായ അകലം പാലിക്കുകയും വേണം. വാഹനമോടിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ പരിഭ്രമിക്കാതെ സുരക്ഷിതമായി പാർക്ക് ചെയ്യുക. പൊലീസ്, ആർടിഎ അറിയിപ്പുകൾ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com