ADVERTISEMENT

ദോഹ∙വ്യവസായിക മേഖലയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന സമഗ്ര ശുചീകരണ ക്യാംപെയ്‌ന് തുടക്കമായി. നഗരസഭ മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പും ദോഹ നഗരസഭയും ചേർന്നാണ് തുടക്കമിട്ടത്. ആദ്യ ദിനത്തിൽ തന്നെ 8 ട്രക്കുകളിൽ വ്യത്യസ്ത തരം മാലിന്യങ്ങൾ നീക്കി. നിയമ ലംഘനങ്ങൾ കണ്ടെത്താൻ 2 വകുപ്പുകളിൽ നിന്നായി 25 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

 

ശുചീകരണം സമഗ്രമാക്കാൻ 12 വാഹനങ്ങളും വ്യത്യസ്ത വലുപ്പത്തിലുള്ള യന്ത്രോപകരണങ്ങളും 25 പിക്ക് അപ് ട്രക്കുകളുമുണ്ട്. ദോഹ വ്യാവസായിക മേഖലയ്ക്ക് പുറമെ അൽ ദായീൻ നഗരസഭയിലും ശുചീകരണ ക്യാംപെയ്‌ന് തുടക്കമായി. എല്ലാത്തരം മാലിന്യങ്ങളും തുടച്ചുനീക്കി നഗരസഭാ പ്രദേശങ്ങളുടെ മനോഹാരിത വർധിപ്പിക്കുകയാണ് ലക്ഷ്യം.

 

കേടായ 505 ടയറുകൾ, 1,400 ടൺ വിവിധ തരത്തിലുള്ള മാലിന്യങ്ങളും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പൊതു ശുചിത്വം ഉറപ്പാക്കുക, പരിസ്ഥിതി സംരക്ഷണം, പ്രദേശം മനോഹരമാക്കുക എന്നിവയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. പൊതു ശുചിത്വം പാലിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളിൽ പ്രദേശത്തുള്ളവർ സഹകരിക്കണമെന്നും തെറ്റായ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com