ADVERTISEMENT

മസ്കത്ത് ∙ ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം ഉയർത്താൻ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച്  സെമിനാർ നടത്തി.

 

വിദ്യാഭ്യാസ വിദഗ്ധരും മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുന്നെന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.

 

പാഠ്യപദ്ധതികൾ യഥാസമയം പരിഷ്കരിക്കുകയും പുതിയ കോഴ്സുകൾ തുടങ്ങുകയും ചെയ്യും. രാജ്യാന്തര നിലവാരം ഉറപ്പാക്കുന്ന സംവിധാനം എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com