ADVERTISEMENT

ദോഹ∙ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ  കാൽപന്തുകളിയുടെ ആവേശം നിറച്ച് വിഖ്യാത ഫ്രഞ്ച് ക്ലബ്ബായ പാരിസ്-സെന്റ് ജർമൻ ടീമിന്റെ ഖത്തർ പര്യടനം. ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയെയും നെയ്മറെയും എംബാപ്പെയും  അടുത്തു കാണാനും ചിത്രങ്ങൾ എടുക്കാനും ഒട്ടേറെപ്പേർ എത്തുന്നുണ്ട്.

messi
ലയണൽ മെസ്സി 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ.

 

താരങ്ങളുടെ സന്ദർശന വേദികൾക്ക് മുൻപിലും ആരാധകരുടെ തിരക്കായിരുന്നു. ഞായറാഴ്ച മെസ്സിയും സംഘവും ദോഹയിലെത്തിയ വിവരം അറിഞ്ഞതു മുതൽ ടീം താമസിക്കുന്ന മിഷ്‌റെബിലെ ബനിയൻ ട്രീ ഹോട്ടലിന് മുൻപിൽ രണ്ടു ദിവസങ്ങളിലും ആരാധകരുടെ തിരക്കേറി. കൈവീശി കാണിച്ചും ടീഷർട്ടിൽ ഒപ്പു പതിച്ചു നൽകിയും ആരാധകരെ നിരാശപ്പെടുത്താതെയാണ് സംഘം മടങ്ങിയതും.

 

സിദ്ര മെഡിസിൻ, ദോഹ സർവകലാശാല, ആസ്പയർ അക്കാദമി, ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, സൂഖ് വാഖിഫ്, ലോകകപ്പ് വേദികൾ എന്നിവിടങ്ങളിലാണ് പിഎസ്ജി ടീം സന്ദർശനം നടത്തിയത്. 2 ദിവസത്തെ സന്ദർശനം കഴിഞ്ഞ് ഇന്നലെ രാത്രിയാണ്  ടീം പാരീസിലേക്ക് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com