ആശംസ നേർന്ന് ഇതര എമിറേറ്റ് ഭരണാധികാരികൾ അബുദാബിയിൽ

uae-rulers
ചിത്രം കടപ്പാട്: വാം.
SHARE

അബുദാബി∙ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കീഴിൽ യുഎഇ സുരക്ഷിതമെന്ന് എമിറേറ്റ് ഭരണാധികാരികൾ. പുതിയ പ്രസിഡന്റിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അന്തരിച്ച മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും മുഷ്റിഫ് പാലസിലെത്തിയതാണിവർ.

രാഷ്ട്ര നേതാവിന് അഭിവാദ്യം അർപ്പിക്കുന്നതോടൊപ്പം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് മികച്ച പ്രകടനമാണ് നടത്തിയതെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഭരണാധികാരികളുടെ പിന്തുണയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നന്ദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS