ഷാർജ കുട്ടികളുടെ വായനോത്സവം: പ്രകൃതി സ്നേഹം വളർത്താൻ ചലിക്കുന്ന കൃത്രിമ വൃക്ഷങ്ങൾ

artificial-trees-in-sharjah-book-fest
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ
SHARE

ഷാർജ∙ കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെന്ററിൽ ഹാളുകളിൽ അലഞ്ഞുനടക്കുന്ന ‘മരങ്ങൾ’ കണ്ടാൽ അത്ഭുതപ്പെടേണ്ട. അതു കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുമായുള്ള കൃത്രിമ വൃക്ഷങ്ങളാണ്.

artificial-trees-pics
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ

ഇലകളുടെ മേലാപ്പ് കൊണ്ടു കിരീടമണിഞ്ഞ, വളഞ്ഞുപുളയുന്ന ശാഖകളുള്ള, ഉയരമുള്ള വൃക്ഷങ്ങൾക്കുള്ളിൽ മനുഷ്യരാണുള്ളത്. കുട്ടികളും കുടുംബങ്ങളും ചലിക്കുന്ന വൃക്ഷങ്ങൾ കാണാനും സെൽഫിയെടുക്കാനും തിരക്കുകൂട്ടുന്നു.

artificial-trees
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിലെ കൃത്രിമ വൃക്ഷം

ധൈര്യവാന്മാരായ കുട്ടികളുടെ കൈകൾ വൃക്ഷകരങ്ങളാൽ ഹസ്തദാനം ചെയ്യാനും ഇവ താൽപര്യം കാട്ടുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള ഇൗ കാലത്ത് ഇത്തരം പരിപാടികൾ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി പറഞ്ഞു.

artificial-trees-in-book-fest
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾ

കഴിഞ്ഞ വർഷത്തെ വായനോത്സവത്തിൽ മുഖമില്ലാത്ത മനുഷ്യരായിരുന്നു ആകർഷണം.

artificial-trees-in-sharjah-book-fest-kamal
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ. ചിത്രം: കമാൽ കാസിം ചാവക്കാട്

വായനോത്സവം 22ന് സമാപിക്കും

artificial-trees-pic
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾ

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി ഒൻപത് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി ഒൻപതുവരെയുമാണ് പരിപാടി. പ്രവേശനം സൗജന്യം.

artificial-trees-in-sharjah-book-fest-kamal
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ. ചിത്രം: കമാൽ കാസിം ചാവക്കാട്

ഇവിടെ റജിസ്റ്റർ ചെയ്യാം

artificial-trees-in-book-fest-5
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾ

കുട്ടികളുടെ വായനോത്സവത്തിലേക്കു വരാൻ ഒാൺലൈനിൽ റജിസ്റ്റർ ചെയ്യണം. https://registration.scrf.ae/ എന്ന വെബ് സൈറ്റിലാണു പേരുവിവരങ്ങൾ നൽകേണ്ടത്.

artificial-trees-in-sharja-fest
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ
book-fest-artifical-trees-kamal
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾ . ചിത്രം: കമാൽ കാസിം ചാവക്കാട്
.
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ. ചിത്രം: കമാൽ കാസിം ചാവക്കാട്
sharja-book-fest-kamal
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ. ചിത്രം: കമാൽ കാസിം ചാവക്കാട്
artificial-trees-in-sharjah-book-fest-3
കുട്ടികളുടെ വായനോത്സവം നടക്കുന്ന എക്സ്പോ സെൻ്ററിൽ കൃത്രിമ വൃക്ഷങ്ങൾക്കൊപ്പം കുട്ടികൾ.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA