‘ഡോ.റോബട്’ കൈവച്ചു; സങ്കീർണ ശസ്ത്രക്രിയ സിംപിളായി തീർന്നു

robot-in-dubai-hospital
ദുബായ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്മാർട് റോബട്.
SHARE

ദുബായ് ∙ സങ്കീർണ ശസ്ത്രക്രിയ ലളിതമായി നടത്തിയ 'റോബട് ഡോക്ടർ' ദുബായ് ആശുപത്രിക്കു സമ്മാനിച്ചത് സ്മാർട് നേട്ടം. മൂത്രതടസ്സം മൂലം  ശസ്ത്രക്രിയയ്ക്കു വിധേയനായ 22 വയസ്സുള്ള സ്വദേശി സുഖം പ്രാപിക്കുന്നു. വൃക്ക വലുതായതു മൂലമുള്ള പ്രശ്നങ്ങൾ സങ്കീർണമാകുകയായിരുന്നു. 

robot-in-dubai-hospital-2

റോബട്ടിക് സർജൻ ഡോ. യാസർ അഹമ്മദ് അൽ സഈദിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിലെ ഡാവിഞ്ചി എക്സ്ഐ എന്ന റോബട് 'കൈവച്ചതോടെ' 2 മണിക്കൂറിനകം ശസ്ത്രക്രിയ പൂർത്തിയായി.  

ചികിത്സാരംഗത്ത് റോബട്ടിക് സാങ്കേതിക വിദ്യ വ്യാപകമാക്കുമെന്നും വിവിധ ദൗത്യങ്ങൾക്ക് റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ദുബായ് ആശുപത്രി സിഇഒ: ഡോ. മറിയം അൽ റൈസി പറഞ്ഞു. 

ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കാൽമുട്ടുകളുടെയും ഇടുപ്പുകളുടെയും ശസ്ത്രക്രിയകൾ ന്യൂജെൻ റോബട്ടുകൾ ലളിതമാക്കുന്നു.

വേഗം കൂടുതൽ, പിഴവില്ല

ഡോക്ടർമാരുടെ എണ്ണവും ജോലിയും കുറയ്ക്കാനും ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും കഴിയും. റോബട്ടിക് ശസ്ത്രക്രിയകളിൽ മുറിവുകളുടെ വ്യാപ്തി കുറയും. റോബട്ടുകൾ നിർദേശങ്ങൾ കൃത്യതയോടെ ചെയ്യുന്നതിനാൽ ഡോക്ടർമാർക്ക് മേൽനോട്ടം വഹിച്ചാൽ മതി.

robot-in-dubai-hospital-3

ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ, മുതിർന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ കഴിയുന്ന റോബട്ടുകളുണ്ട്.കുട്ടികളുടെ പേടിമാറ്റുന്ന റോബട്ടുകൾ വരെ യുഎഇയിലെ ആശുപത്രികളിലുണ്ട്. പേടിച്ചുകരയുന്ന കുട്ടികളെ ചിരിപ്പിക്കാനും കുത്തിവയ്ക്കുമ്പോൾ ശ്രദ്ധ മാറ്റാനുമൊക്കെ റോബട്ടിനറിയാം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റോബട്ടുകളുമുണ്ട്. രക്ഷിതാക്കളോടും പൊലീസ് ഉദ്യോഗസ്ഥരോടും പറയാൻ കുട്ടികൾ മടിക്കുന്ന കാര്യങ്ങൾ റോബട്ടുകളോടു പറയുമെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ഫാർമസികൾ, റസ്റ്ററന്റുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA