ലോകകപ്പ്: ജർമൻ ടീമിന്റെ ബേസ് ക്യാംപ് സുലാൽ വെൽനെസ് റിസോർട്ടിൽ

zulal-wellness-resort
SHARE

ദോഹ∙ ഫിഫ ലോകകപ്പിനായി ഖത്തറിൽ എത്തുന്ന ജർമൻ ദേശീയ ടീമിന്റെ ബേസ് ക്യാംപ് സുലാൽ വെൽനെസ് റിസോർട്ടിൽ.

ഖത്തറിന്റെ വടക്കൻ മേഖലയായ അൽ റുവൈസിൽ ഈ വർഷം ആദ്യമാണ് സുലാൽ വെൽനെസ് റിസോർട്ട് തുറന്നത്. ഹമദ് വിമാനത്താവളത്തിൽ നിന്ന് ഒന്നര മണിക്കൂർ മാത്രമാണ് റിസോർട്ടിലേക്കുള്ള ദൂരം.

റിസോർട്ടിൽ കളിക്കാർക്കും പരിശീലകർക്കും ടെക്‌നിക്കൽ ജീവനക്കാർക്കും പ്രത്യേകം പ്രത്യേകം സ്ഥലത്താണു താമസം ഒരുക്കിയിരിക്കുന്നത്. 

അൽ ഷമാൽ എസ്‌സിയുടെ സ്റ്റേഡിയത്തിലാണു കളിക്കാർക്കു പരിശീലന സൗകര്യം. റിസോർട്ടിൽ നിന്ന് മിനിറ്റുകളുടെ ദൂരം മാത്രമാണ് ഇങ്ങോട്ടേക്കുള്ളത്. മീഡിയ സെന്ററും സ്‌റ്റേഡിയത്തിലുണ്ടാകും

. നവംബർ 17ന് ജർമൻ ടീം ഖത്തറിലെത്തും. ലോകകപ്പിൽ ഗ്രൂപ്പ് ഇയിലാണ് ജർമനി. നവംബർ 23ന് ജപ്പാനുമായാണ് ആദ്യ മത്സരം. രണ്ടാം മത്സരം സ്പെയ്ൻ, മൂന്നാമത് ന്യൂസീലൻഡ് അല്ലെങ്കിൽ കോസ്റ്റ റിക്കയുമായാണു മത്സരം. അർജന്റീന ദേശീയ ടീമിന്റെ ടീം ബേസ് ക്യാംപ് ഖത്തർ സർവകലാശാലയിലാണ്. വരും നാളുകളിൽ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെ ടീം ബേസ് ക്യാംപുകളും പ്രഖ്യാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA