അജ്മാൻ∙ മലയാളി യുവാവിനെ അജ്മാനിലെ താമസ സ്ഥലത്തു നിന്നു കാണാനില്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വാദേശി ഷാഫി കറപ്പുംവീട്ടിൽ ഹംസക്കോയെയാണ് കാണാതായത്.
പതിവായി നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന ഷാഫിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്നു വീട്ടുകാർ പറഞ്ഞു. ഇയാളുടെ വീസ കാലാവധി കഴിഞ്ഞിരുന്നു എന്ന് വീട്ടുകാർ സംശയിക്കുന്നു. ഷാഫിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: +971501623535/ +971526843555 /+971559301482.