6 മാസം പ്രായമുള്ളവർക്ക് കോവിഡ് വാക്സീൻ പരിഗണനയിൽ
Mail This Article
×
അബുദാബി∙ ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും. ഇതുസംബന്ധിച്ച് ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്ത മാസം പരിഗണിക്കും.
ഇതാദ്യമായാണ് 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് കോവിഡ് വാക്സീൻ നൽകുന്നത് പരിഗണിക്കുന്നത്. യുഎഇയിൽ നിലവിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സീൻ നൽകുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സീനും നൽകിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.