ADVERTISEMENT

ദുബായ്∙ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടന സീറ്റയുടെ വാർഷികം സ്മൃതി 2022 എന്ന പേരിൽ നടത്തി. കോളജ് പൂർവവിദ്യാർഥിയും സംഗീതജ്ഞനുമായ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡംഗം ജി.വിജയരാഘവൻ, അക്കാഫ് പ്രസിഡന്റ് പോൾ.ടി.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി.

 സീറ്റ യുഎഇ പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  സുബിൻ മോഹൻ, ഷിബു വർഗീസ്, നാരായണൻ, ഗംഗ ഗോവിന്ദ്, ഹരികൃഷ്ണൻ, നിഷ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രവി വർമ്മ ചിത്രങ്ങളുടെ മനുഷ്യ പോട്രേറ്റ് ആവിഷ്കാരവും, ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രകടനവും സാംസ്കാരിക സന്ധ്യയുടെ ഭാഗമായി നടത്തി. ഏറ്റവും കൂടുതൽ പേർ ( 288 ) ചേർന്ന് ഒരേ സമയം ഓൺലൈൻ ആയി പാട്ടുകൾ പാടി സൃഷ്ടിച്ച ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് ദാനവും നടത്തി. 

പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം. ജയചന്ദ്രൻ നിർവഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com