ADVERTISEMENT

ദുബായ് ∙ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ലഭ്യമാക്കാനാണ് യൂണിയന്‍ കോപ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. ദിവസവും 100 ടണ്‍ പച്ചക്കറികളും പഴങ്ങളും യൂണിയന്‍ കോപ് ശാഖകളിലെത്തുന്നു. ഇവയില്‍ 60 ടണ്‍ പച്ചക്കറികളും 40 ടണ്‍ പഴവര്‍ഗങ്ങളുമാണ്. കര്‍ശനമായ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇവയുടെ വിതരണക്കാരുമായി യൂണികോപ് കരാറുകളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

union-coop-2

 

യൂണിയന്‍ കോപിന്റെ ഓര്‍ഗാനിക് ഫാമുകളായ യൂണിയന്‍ ഫാമുകളിൽ 20 ഇനങ്ങളില്‍പെടുന്ന ഇലവര്‍ഗങ്ങൾ ഉത്പാദിപ്പിക്കുന്നു. യൂണിയന്‍കോപ് ശാഖകളിലേക്ക് ആവശ്യമായതിന്റെ 30 ശതമാനമാണിത്. സമാനമായ തരത്തില്‍ ഭാവി ശാഖകളില്‍ ഏതിലെങ്കിലും പച്ചക്കറികള്‍ കൂടി ഉത്‍പാദിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യംപഠനവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഇതിന് പുറമെ, സ്‍കൂള്‍ വിദ്യാർ‍ഥികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്ക് അറിവ് പകരാനും ഉപകരിക്കും. ഹൈഡ്രോപോണിക്സ് കൃഷിയുടെ യഥാര്‍ഥ രീതി വ്യക്തമാക്കിക്കൊടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com