ADVERTISEMENT

അബുദാബി ∙ കെട്ടിട നിർമാണത്തിനുള്ള കോൺക്രീറ്റ് സ്ലാബിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 6 ലക്ഷം ലഹരി മരുന്ന് ഗുളികകളുമായി 4 അറബ് പൗരന്മാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. വിഷക്കല്ലുകൾ എന്ന പേരിട്ട ഓപറേഷനിലൂടെയാണ് ലഹരിസഹിതം പ്രതികളെ പിടികൂടിയത്.

രാജ്യത്തേക്കു ലഹരി കടത്താനുള്ള ഏതു ശ്രമവും കണ്ടെത്താനുള്ള നവീന സംവിധാനം ഉണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽറാഷിദി വ്യക്തമാക്കി. അനധികൃത ലഹരി മരുന്നു ഇടപാടുകളെക്കുറിച്ച് പൊലീസിൽ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com