ADVERTISEMENT

അബുദാബി ∙ മാസങ്ങൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 400 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 403 പേർക്ക് കോവിഡ്19 ബാധിച്ചതായും 368 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ചുള്ള മരണം മൂന്നു മാസത്തോളമായി റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ആകെ രോഗികൾ: 9,06,639. രോഗമുക്തി നേടിയവർ ആകെ: 8,90,311. ആകെ മരണം 2302. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

 

2,36,283 ആർടിപിസിആർ പരിശോധനകൾ കൂടി

രാജ്യത്ത്  ഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,36,283 കോവിഡ് ആർടിപിസിആർ പരിശോധന കൂടി നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കുറഞ്ഞു വരുന്നുണ്ടെങ്കിലും, ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com