യുഎഇ കീഴടക്കാൻ ജോൺ ലൂഥർ; റിലീസ് ജൂൺ 2ന്

jayasurya-dubai
SHARE

ദുബായ്∙ ജയസൂര്യയുടെ പുതിയ ചിത്രമായ ജോൺ ലൂഥർ ജൂൺ രണ്ടിനു യുഎഇയിലെ തിയറ്ററുകളിലെത്തും.  ഫാർസ് ഫിലിംസാണ് ചിത്രം യുഎഇയില്‍ റിലീസ് ചെയ്യുന്നത്. 

ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.  കോവിഡ് കാലത്ത് വിദേശ ചിത്രങ്ങളടക്കം ഒട്ടേറെ മികച്ച ത്രില്ലറുകള്‍ കണ്ട  മലയാളി പ്രേക്ഷകരെ ജോണ്‍ ലൂഥറിനു പിടിച്ചിരുത്താനായി. സിനിമ കണ്ടതിനു ശേഷം അഭിനന്ദിക്കാൻ വേണ്ടി മോഹന്‍ലാല്‍ വിളിച്ചിരുന്നു. കോവിഡിനു തൊട്ടുമുമ്പായിരുന്നു ജോൺ ലൂഥറിന്റെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നു. തിരക്കഥ ഏറെ ഇഷ്ടപ്പെട്ടെങ്കിലും പുതുമുഖ സംവിധായകന്‍ എന്ന നിലയ്ക്കുണ്ടായിരുന്ന  ചെറിയ ആശങ്കകളെ അകറ്റി  അഭിജിത്ത് ജോസഫിനു ചിത്രം മികവോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.  – ജയസൂര്യ പറഞ്ഞു. ദുബായിൽ ''ജോണ്‍ ലൂഥർ'' ന്‍റെ  പ്രമോഷനു വേണ്ടിയെത്തിയ താരം പറഞ്ഞു

ഭിന്നശേഷിയുള്ള കഥാപാത്രമായി അടുത്തൊന്നും ഇനി അഭിനയിക്കില്ലെന്നും  ജയസൂര്യ പറ​ഞ്ഞു. അത്തരത്തിലുള്ള കുറേ കഥാപാത്രങ്ങൾ തന്നെത്തേടി വരുന്നുണ്ട്.  ഇത്തരം കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ വരുമ്പോള്‍ ജയസൂര്യയെ സമീപിക്കാമെന്ന് അണിയറ പ്രവർത്തകർ കരുതുന്നുവെന്നും  ജയസൂര്യ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA