എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

20220604HKDSC_4606
യുഎഇയുടെ വടക്കൻ മേഖലയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തിയപ്പോൾ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സമീപം.
SHARE

ദുബായ് ∙ ദുബായ് ഉൾപ്പെടെയുള്ള ഇതര എമിറേറ്റുകളിലെ പദ്ധതി മേഖലകളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തി. ഭരണാധികാരികളുമായും വടക്കൻ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. 

1820 മുതലുള്ള ചരിത്രമുള്ള ദെയ്ദ് കോട്ട, പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഖോർഫക്കാൻ അൽ റഫീസ അണക്കെട്ട്, ഫുജൈറയിലെയും റാസൽഖൈമയിലെയും കാർഷിക-പൈതൃക മേഖലകൾ എന്നിവിടങ്ങൾ സന്ദർശിച്ചു.

20220604HKDSC_4209
യുഎഇയുടെ വടക്കൻ മേഖലയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തിയപ്പോൾ

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വന്തം ക്യാമറയിൽ ചിത്രങ്ങൾ പകർത്തുകയും ജനങ്ങളുടെ തോളിൽ കൈയിട്ട് ഫോട്ടോയെടുക്കുകയും ചെയ്തു.

20220604HKDSC_4315

സ്ഥലങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കുകയും അതിന്റെ സേവനങ്ങളെയും വിനോദ ഘടകങ്ങളെയും കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

20220604HKDSC_4636
യുഎഇയുടെ വടക്കൻ മേഖലയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തിയപ്പോൾ

ഷാർജ എമിറേറ്റിന്റെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും ചരിത്രപരവും പ്രകൃതിദത്തവുമായ വിവിധ മേഖലകളിലൂടെ കടന്നുപോകുന്നതുമായ പുതിയ ഖോർഫക്കാൻ റോഡും അദ്ദേഹം സന്ദർശിച്ചു.

20220604HKDSC_4380
യുഎഇയുടെ വടക്കൻ മേഖലയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തിയപ്പോൾ

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

20220604HKDSC_4260
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS