പറക്കും ടാക്സി യുഗത്തിലേക്ക് ദുബായ്; 220 കിമീ വേഗം, 3000 അടിവരെ ഉയരത്തിൽ പറക്കും

Dubai-air-taxi
SHARE

ദുബായ് ∙ പറക്കും ടാക്സികളുടെ 'ടേക് ഓഫിന്' ദുബായ് നഗരം തയാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും ദ് പാമിലെ അറ്റ്ലാന്റിസിൽ നിന്ന് 35 ടാക്സികൾ വിനോദസഞ്ചാരികളുമായി മൂളിപ്പറക്കുമെന്നു പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച കരാറിൽ ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി യുഎഇയിലെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഒപ്പുവച്ചു.

ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി ലോകത്തിന്റെ മുൻനിരയിലേക്കു യുഎഇ കുതിക്കുകയാണെന്ന് ഫാൽക്കൺ സിഇഒ: രമൺദീപ് ഒബ്റോയ് പറഞ്ഞു.  പ്രമുഖ കമ്പനികൾ കൂടുതൽ ഫ്ലൈയിങ് കാറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സ്മാർട് പദ്ധതികളുടെ പരീക്ഷണവേദിയായിരുന്ന എക്സ്പോ വൻവിജയമായതോടെയാണ് മാറ്റങ്ങളുടെ അടുത്തഘട്ടത്തിനു തുടക്കമായത്.

ഗതാഗത മേഖല പൂർണമായും സ്മാർട് ആക്കാനുള്ള പഞ്ചവത്സര പദ്ധതി പുരോഗമിക്കുന്നു. 13 അടി ഉയരത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ പോകാവുന്ന ചെറുപതിപ്പിന്റെ പരീക്ഷണപ്പറക്കൽ വൻ വിജയമായതോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബെൽവെതർ ഇൻഡസ്ട്രീസ്. വലിയ ചിറകുകളോ റോട്ടറുകളോ ഇല്ലെന്നതാണ്  പ്രത്യേകത.

3,000 അടിവരെ ഉയരത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹൈപ്പർ കാർ നിർമാണം അന്തിമഘട്ടത്തിലാണ്.  5 പേർക്കു യാത്ര ചെയ്യാം. കുത്തനെ ഉയരാനും ഇറങ്ങാനും കഴിയുന്ന ഇതിന്റെ പരീക്ഷണ പറക്കൽ അടുത്തവർഷം നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS