ADVERTISEMENT

ജിദ്ദ ∙  അൽ റവാബിയിൽ ലുലു ഹൈപ്പർമാർക്കറ്റ് മക്ക പ്രവിശ്യ മേയർ സാലേ അൽ തുർക്കി ഉദ്ഘാടനം ചെയ്തു.  

ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറൽ റാമെസ് അൽ ഗാലിബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു. സൗദിയിലെ 27-മത്തെയും ആഗോള തലത്തിൽ 233-മത്തെയും ഹൈപ്പർമാർക്കറ്റാണിത്. പ്രാദേശിക തലത്തിൽ സംഭരിച്ച കാർഷികോത്പന്നങ്ങൾ ഉൾപ്പെടെ ഇവിടെ ലഭ്യമാണ്. പ്രാദേശിക സൗദി വിഭവങ്ങൾ തയാറാക്കുന്ന സൗദി വനിതാ ഷെഫുമാരാണ് മറ്റൊരു പ്രത്യേകത. ഇ- ബിൽ സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഈ വർഷാവസാനത്തോടെ അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ആരംഭിക്കുമെന്നും വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com