ADVERTISEMENT

അബുദാബി∙ എമിറേറ്റിൽ ഗുരുതര കുറ്റകൃത്യങ്ങൾ 57.1% കുറഞ്ഞതായി അബുദാബി പൊലീസ്. റോഡപകട മരണനിരക്കിൽ 16% കുറവുണ്ട്. ഇതേസമയം അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്ന സമയം 31.92% മെച്ചപ്പെടുത്തുകയും ചെയ്തു.

 

പൊലീസ് ഉൾപ്പെടെ സമസ്ത മേഖലകളും ചേർന്നു നടത്തിയ കഠിനാധ്വാനമാണ് ലോകത്തെ സുരക്ഷിത നഗരങ്ങളിൽ ഒന്നായി അബുദാബിയെ മാറ്റിയതെന്ന് അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് അൽ മസ്റൂയി പറഞ്ഞു. സുരക്ഷയും ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തി.

 

സൈബർ കുറ്റകൃത്യങ്ങൾ 29.7%, മോഷണം 33.83%, ലഹരി മരുന്നു കേസ് 47.1% കുറഞ്ഞു. ആഗോള ഡേറ്റാ പ്ലാറ്റ്‌ഫോമായ നമ്പിയോയുടെ 2021ലെ സർവേയിലും തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ അനലിറ്റിക്കൽ ഇക്കണോമിസ്റ്റ് മാസികയുടെ സർവേയിൽ  വ്യക്തിഗത സുരക്ഷാ സൂചികയിൽ അബുദാബി 29ൽ നിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു.

 

2021ൽ മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ ഏറ്റവും സുരക്ഷിത നഗരമെന്ന ബഹുമതി തുടർച്ചയായി അഞ്ചാം വർഷവും അബുദാബി നിലനിർത്തി. 

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണ ക്യാംപുകളും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നൂതന പരിശീലനവും നൽകി വരുന്നു.

 

ലഹരിമരുന്ന് ആസക്തിയുള്ളവരെ പുനരധിവാസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടത്തിവരുന്നു. താമസക്കാരുടെ ക്ഷേമത്തിനും സംതൃപ്തിക്കും മുൻഗണന നൽകി വരുന്ന അബുദാബി പൊലീസ് കഴിഞ്ഞ വർഷം വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലൂടെ 8,000-ലധികം സമ്മാനങ്ങളും 500 വൗച്ചറുകളും വിതരണം ചെയ്തതായും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com