ADVERTISEMENT

ദുബായ് ∙ ക്ലൗഡ് സീഡിങ്ങിനെ തുടർന്നു ഫുജൈറയുടെ വിവിധ മേഖലകളിൽ മഴ. മറ്റ് എമിറേറ്റുകളിലെ ചിലയിടങ്ങളിൽ പൊടിക്കാറ്റ് വീശി. രാജ്യത്തു പൊതുവേ ചൂട് കാലാവസ്ഥയാണ്. മഴ പെയ്തതോടെ കിഴക്കൻ തീരദേശമേഖലയിൽ ശരാശരി താപനില 35-38 ഡിഗ്രിയും മലനിരകളിൽ 28-34 ഡിഗ്രിയുമായി. കഴിഞ്ഞ ദിവസങ്ങളിൽ 45നു മുകളിലായിരുന്നു.

വരുംദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയരുന്നതോടെ ചൂടു കൂടുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്. മഴ ലഭിക്കാൻ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തി ക്ലൗഡ് സീഡിങ് നടത്തുന്നതിനാൽ വേനലിലും മഴ പെയ്യിക്കാം. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെ മഴ പെയ്യാമെങ്കിലും മേയ് മുതൽ സെപ്റ്റംബർ വരെ ചില മേഖലകളിൽ നേരിയ മഴ ലഭിക്കാറുണ്ട്.

മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തി മഴ ലഭ്യത കൂട്ടുന്നതിലും വിജയിച്ചു. രാജ്യത്ത് നൂറിലേറെ മീറ്റിയോറളജിക്കൽ സ്റ്റേഷനുകൾ, നൂതന റഡാർ ശൃംഖലകൾ, ക്ലൗഡ് സീഡിങ്ങിനുള്ള വിമാനങ്ങൾ, ഡ്രോണുകൾ രാസഘടകങ്ങൾ നിർമിക്കുന്ന ഫാക്ടറി എന്നിവയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com