ADVERTISEMENT

മസ്‌കത്ത് ∙ എയര്‍ ഇന്ത്യ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കത്തില്‍ എത്തും. മസ്‌കത്തില്‍ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ ഇറങ്ങും.

എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് വിമാന കമ്പനികളാണ് നിലവില്‍ മസ്‌കത്ത്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. സര്‍വീസ് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com