മസ്കത്ത്–കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി
Mail This Article
×
മസ്കത്ത്∙കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. ശനിയാഴ്ച രാത്രി പത്തിന് പുറപ്പെടേണ്ട വിമാനം ഞായറാഴ്ച ഉച്ച രണ്ട് മണിക്കു ശേഷവും പുറപ്പെട്ടിട്ടില്ല. ഇതോടെ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ യാത്രക്കാർ ദുരിതത്തിലായി.
വിമാനം വൈകി ഏറെ സമയത്തിന് ശേഷം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാൽ, വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടില്ല. ബോർഡിങ് പാസ് ലഭിച്ച് ലഗേജ് കയറ്റിവിട്ട് യാത്രാ ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന വിവരം ലഭിക്കുന്നത്.
സാങ്കേതിക തകരാർ മൂലം വിമാനം വൈകുന്നുവെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ, 12 മണിക്കൂറിലേറെ കഴിഞ്ഞിട്ടും അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും യാത്രക്കാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.