ADVERTISEMENT

ജിദ്ദ ∙ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ലുലു ഗ്രൂപ്പ് അറിയിച്ചു. സൗദിയിലെ ഖമീസ് മുഷൈത്തിലുള്ള മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ റിയാദിലെത്തിച്ച് ആദ്യ വിമാനത്തിൽ തന്നെ കൊച്ചിയിൽ എത്തിക്കും.

തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ ഓപ്പൺ ഫോറത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിൻ പിതാവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് മുന്നിലെത്തുകയായിരുന്നു. വേദിയിൽ വച്ചു തന്നെ വേണ്ട സഹായം ചെയ്യാമെന്ന് യൂസഫലി ഉറപ്പ് നൽകുകയും ചെയ്തു.

സ്പോൺസറിൽ നിന്ന് മാറി രേഖകൾ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന എബിന്റെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പിഴകൾ ലുലു ഗ്രൂപ്പ് അധികൃതരുടെ ശ്രമഫലമായി സൗദി ജവാസത്ത് ഒഴിവാക്കിക്കൊടുത്തു.

അതോടൊപ്പം പഴയ സ്പോൺസറെ കണ്ടെത്തി അദ്ദേഹത്തിന്റെ അനുമതിപത്രം വാങ്ങി അധികൃതർക്ക് നൽകുകയും ചെയ്തു. ഫൈനൽ എക്സിറ്റ് ലഭിച്ച മൃതദേഹത്തിന്റെ ഫോറൻസിക് പരിശോധന പൂർത്തിയാക്കി റിയാദിലെത്തിച്ച് വിമാനമാർഗം ചൊവ്വാഴ്ച രാത്രി തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനാവശ്യമായ എല്ലാ ചിലവുകളും എം.എ. യൂസഫലിയാണ് വഹിക്കുന്നത്.

English Summary: Lulu group completed formalities for bringing body of expat died in Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com