ADVERTISEMENT

ദോഹ∙ ഖെതെയ്ഫാൻ ഐലൻഡ് പദ്ധതിയിലെ വിസ്മയകരമായ വാട്ടർ പാർക്ക് ഇനി 'മെറിൽ' എന്നറിയപ്പെടും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സിറ്റി സ്‌കേപ്പ് ഖത്തർ പ്രദർശനത്തോട് അനുബന്ധിച്ചാണ് വാട്ടർ പാർക്കിന്റെ പേര് പ്രഖ്യാപിച്ചത്.

 

ഖെതെയ്ഫാൻ ഐലൻഡ് നോർത്തിലെ വാട്ടർ പാർക്കിന്റെ പ്രധാന ആകർഷണം 85 മീറ്റർ ഉയരത്തിലുള്ള ഐക്കൺ ടവർ വാട്ടർ സ്ലൈഡ് ആണ്. ഗിന്നസ് ലോക റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ആണിത്. ഐലൻഡിന്റെ പ്രധാന സവിശേഷതയായ വാട്ടർ പാർക്കിലേക്ക് ഈ വർഷം മൂന്നാം പാദത്തിൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങും.

 

ഖത്തറിന്റെ സംസ്‌കാരവും എണ്ണ-വാതക ഖനനത്തിന്റെ ചരിത്രവും പ്രതിഫലിപ്പിക്കുന്ന വാട്ടർ പാർക്ക് വിനോദത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയായി മാറുമെന്ന് ഖെതെയ്ഫാൻ പദ്ധതി മാനേജിങ് ഡയറക്ടർ ഷെയ്ഖ് നാസർ ബിൻ അബ്ദുല്ലസീസ് അൽതാനി വ്യക്തമാക്കി. 2,81,648 ചതുരശ്ര മീറ്ററിലാണ് വാട്ടർ പാർക്ക് സ്ഥിതി ചെയ്യുന്നത്.

 

ഐക്കൺ ടവറിലെ 12 എണ്ണം ഉൾപ്പെടെ 36 വാട്ടർ സ്ലൈഡുകൾ ആണ് പാർക്കിലുള്ളത്. ത്രി ഡി ഡിസ്‌പ്ലേയിലുള്ള ഡിസ്‌കവറി ഗെയിം, ഓഗുമെന്റഡ് റിയാലിറ്റി ടെക്‌നോളജി എന്നിവയും വാട്ടർ പാർക്കിന്റെ പ്രത്യേകതകളാണ്. വാട്ടർ പാർക്കിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളിലൂടെ സന്ദർശകർക്ക് ഖത്തറിന്റെ എണ്ണ-വാതക പാടങ്ങളെക്കുറിച്ച് അടുത്തറിയാനും അനുഭവ വേദ്യമാകാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com