സേഫ് സമ്മർ ക്യാംപെയ്ന് തുടക്കം; തീ പിടിപ്പിക്കല്ലേ

abu-dhabi-police
SHARE

അബുദാബി∙ ശക്തമായ പ്രതിരോധ, സുരക്ഷാ നടപടികൾ സ്വീകരിച്ച് വേനൽക്കാലം സുരക്ഷിതമാക്കി അഗ്നിബാധ തടയാമെന്ന് അബുദാബി പൊലീസ്. 

സുരക്ഷിത വേനൽക്കാലം (സേഫ് സമ്മർ) എന്ന  പ്രത്യേക ക്യാംപെയിനിലൂടെയാണ് പൊലീസും അഗ്നിരക്ഷാസേനയും ജനങ്ങളെ ബോധവൽക്കരിക്കുന്നത്. കെട്ടിടങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അശാസ്ത്രീയ ഉപയോഗം മുതൽ അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ വരെ വേനലിൽ അഗ്നിബാധയ്ക്കു കാരണമാകുമെന്നും താമസക്കാർ  അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് ‘ഹസൻതുക്’

അബുദാബി ∙ അഗ്നിബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഹസൻതുക് സ്മാർട് പ്രതിരോധ സംവിധാനം ഒരുക്കണമെന്ന് എല്ലാ കെട്ടിട ഉടമകൾക്കും നിർദേശം നൽകി. നിങ്ങളുടെ സംരക്ഷണം എന്നർഥമുള്ള പദ്ധതി അബുദാബിയിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് രാജ്യമാകെ വ്യാപിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. ഏതെങ്കിലും കെട്ടിടത്തിൽ തീയോ പുകയോ പടർന്നാൽ ഉടൻ അലാം റിസീവിങ് സെന്ററിൽ (എആർസി) വിവരമെത്തിക്കുന്ന സംവിധാനമാണിത്. അപകടമുണ്ടായ സ്ഥലം, വ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ഇതുവഴി സാധിക്കും. കെട്ടിടങ്ങളിൽ ആൾതാമസം ഇല്ലെങ്കിലും 24 മണിക്കൂറും സംരക്ഷണം ലഭിക്കും. 

അടിയന്തര സേവനം 

അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാം. 800 2626 വഴി അമാൻ സർവീസിനെ അറിയിക്കാം. 2828 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയയ്ക്കാം.

English Summary : Abu Dhabi Police launched Safe Summer' campaign to educate public

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA