സലാല ∙ദോഫാർ ഗവർണറേറ്റിൽ ഉരു മറിഞ്ഞ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അധികൃതർ അറിയിച്ചു. മരിച്ചവർ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ പെട്ട എട്ടുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഖ വിലായത്തിലെ സമുദ്ര പരിധിയിലാണ് സംഭവം. രണ്ട് പേരുടെയും മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സലാല കടലിൽ ഉരു മറിഞ്ഞ് 2മരണം; 3 പേർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.