ADVERTISEMENT

ഹത്ത(ദുബായ്) ∙ഹത്തയിൽ തൊഴിലാളികൾക്ക് ദുബായ് പൊലീസ് കുടിവെള്ളം വിതരണം ചെയ്തു. വെള്ളം കൂടാതെ, ജ്യൂസും 500 ലേറെ തൊഴിലാളികൾക്ക് വിതരണം ചെയ്തതായി പൊലീസ് പറഞ്ഞു.

Dubai-Police

ഹത്ത പൊലീസ് സ്റ്റേഷൻ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന പദ്ധതിപ്രകാരമാണ് കുടിവെള്ള വിതരണം നടത്തിയത്. സമൂഹവുമായി നല്ല ബന്ധം തുടരുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത് ബി പറഞ്ഞു. തൊഴിലാളികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകളും നൽകി. കൂടാതെ, ഹത്ത ആശുപത്രി, തതാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com