ADVERTISEMENT

ദിബ്ബ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റ് വാർഷിക സമ്മേളനം ദിബ്ബയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മാസ്സ് ഷാർജ മുൻ പ്രസിഡന്റ് അമീർ കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു.  ലോക കേരളസഭ അംഗം സൈമൺ സാമൂവേൽ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  ലെനിൻ ജി. കുഴിവേലി, അബ്ദുല്ല, അൻവർ ഷാ എന്നിവർ പ്രസംഗിച്ചു.  നിഷ യദു അനുശോചന പ്രമേയം അവതരിപ്പിച്ചു.

 

സെക്രട്ടറി  അബ്ദുള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശശി കുമാർ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിദ്‌ കല്ലുമ്പുറം ശശീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം പ്രധിനിധി സമ്മേളനം നിയന്ത്രിച്ചു.

 

ഭാരവാഹികൾ: സെക്രട്ടറിയായി  അബ്ദുല്ലയെയും  പ്രസിഡന്റായി ശശീന്ദ്രനെയും ട്രഷററായി ശശികുമാറിനെയും കൾച്ചറൽ സെക്രട്ടറിയായി അൻവർഷാ യുവധാരയെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com