ദുബായ് ∙ ഫൂട്ബാൾ കൂട്ടായ്മയായ കെഫയുടെ (കേരളാ എക്സ്പാറ്റ് ഫൂട്ബോൾ അസോ) ജനറൽ ബോഡി യോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. മുൻ പ്രസിഡന്റ് ബൈജു ജാഫറിന്റെ അധ്യക്ഷതയിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ജാഫർ ഒറവങ്കരയെയും ജനറൽ സെക്രെട്ടറിയായി നൗഷാദിനെയും ട്രഷറർ ആയി ബൈജു ജാഫറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ അനിൽകുമാർ, ബഷീർ സൈക്കോ (വൈസ് പ്രസി), ഷുഹൈബ് (ജോയന്റ് സെക്ര), ഷബീർ കേച്ചേരി (ജോയിന്റ് സെക്ര), ആദം (ഫൈനാൻസ് സെക്ര), സമ്പത് (കോ ഒാർഡി), ഷമീർ വൾവക്കാട് (െഎടി/മീഡിയ), ഷരീഫ് (പിആർഒ), അക്ബർ, സജിത് , നസീബ് (അംഗങ്ങ ). ജാഫർ, നൗഷാദ്, അനിൽകുമാർ, സമ്പത്ത്, ഷെമീർ വൾവക്കട് തുടങ്ങിയവർ പ്രസംഗിച്ചു.