പാർലമെന്റ് പിരിച്ചുവിട്ടു; കുവൈത്തിൽ തിരഞ്ഞടുപ്പ്

SHARE

കുവൈത്ത് സിറ്റി∙ കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു. 

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് ആണ് പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം തിര‍ഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. 

സർക്കാരും പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പിരിച്ചുവിടുകയായിരുന്നു. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്‌ ഏപ്രിലിൽ രാജിക്കത്ത് സമർപ്പിച്ചെങ്കിലും മേയിലാണ് അംഗീകരിച്ചത്. 
ബദൽ സംവിധാനം ഉണ്ടാകുന്നതുവരെ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. 

പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായിരുന്നു രാജി. 

2019 ഡിസംബറിലാണ് ഷെയ്ഖ് സബാഹ്  പ്രധാനമന്ത്രിയായി അധികാരമേറ്റത്. 

അവിശ്വാസ പ്രമേയത്തെ തുടർന്ന് 3 തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ സർക്കാർ അധികാരമേറ്റത്.

English Summary : Kuwait crown prince dissolves parliament, calls for early election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS