ADVERTISEMENT

അജ്മാൻ ∙ ലാസ്യകലയുടെ പത്താം വാർഷികമായ ലാസ്യ കലാ സന്ധ്യ 2022 കലാമണ്ഡലം ജിഷ സുമേഷിന്റെ നേതൃത്വത്തിൽ  ഈ മാസം 26ന് അജ്‌മാൻ കൾച്ചറൽ സെന്ററിൽ നടക്കും. 5 മുതൽ 50 വയസ്സ് വരെയുള്ള അൻപതോളം  കലാകാരികൾ നൃത്തം അവതരിപ്പിക്കും.

 

 

പത്തോളം പേർ നൃത്തത്തിൽ അരങ്ങേറ്റം കുറിക്കുന്നവരാണ്.  ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് എന്നിവർ പങ്കെടുക്കും. വീട്ടമ്മമാരായ കലാകാരികൾ വീണ്ടും വേദിയിൽ അണിനിരക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണമെന്ന്  കലാമണ്ഡലം ജിഷ സുമേഷ് പറഞ്ഞു. സ്വാതി തിരുന്നാൾ മഹാരാജാവിന്റെ ഭാവയാമി രഘുരാമം എന്ന കൃതിയുടെ മോഹിനിയാട്ട ആവിഷ്ക്കരണമാണ് മറ്റൊരു പ്രധാന ആകർഷണം. ഫോൺ- 0559388261.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com